Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Department Predicts

Alappuzha

ഇ​ടി​മി​ന്ന​ലോ​ടെ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്

ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ 13 വ​രെ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

ഇ​ടി​മി​ന്ന​ലി​ന്‍റെ ആ​ദ്യല​ക്ഷ​ണം ക​ണ്ടു​ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ ത​ന്നെ സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്കു മാ​റു​ക. തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ തു​ട​രു​ന്ന​ത് ഇ​ടി​മി​ന്ന​ലേ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കും.

ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ള്ള ഘ​ട്ട​ത്തി​ൽ ജ​ന​ലും വാ​തി​ലും അ​ട​ച്ചി​ടു​ക.

ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ക്കു​ക. വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ളു​മാ​യു​ള്ള സാ​മീ​പ്യം ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക.

ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ടെ​ല​ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തുകൊ​ണ്ട് കു​ഴ​പ്പ​മി​ല്ല.

അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​ണെ​ങ്കി​ൽ തു​റ​സാ​യ സ്ഥ​ല​ത്തും ടെ​റ​സി​ലും കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ, ക​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.


ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് വൃ​ക്ഷ​ങ്ങ​ളു​ടെ ചു​വ​ട്ടി​ൽനി​ൽ​ക്ക​രു​ത്‌. വാ​ഹ​ന​ങ്ങ​ൾ മ​ര​ച്ചു​വ​ട്ടി​ൽ പാ​ർ​ക്ക് ചെ​യ്യു​ക​യു​മ​രു​ത്.

ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് വാ​ഹ​ന​ത്തി​ന​ക​ത്തുത​ന്നെ തു​ട​രു​ക. കൈ​കാ​ലു​ക​ൾ പു​റ​ത്തി​ടാ​തി​രി​ക്കു​ക. വാ​ഹ​ന​ത്തി​ന​ക​ത്ത് നി​ങ്ങ​ൾ സു​ര​ക്ഷി​ത​രാ​യി​രി​ക്കും. സൈ​ക്കി​ൾ, ബൈ​ക്ക്, ട്രാ​ക്ട​ർ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ളി​ലു​ള്ള യാ​ത്ര ഇ​ടി​മി​ന്ന​ൽ സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക​യും ഇ​ടി​മി​ന്ന​ൽ അ​വ​സാ​നി​ക്കു​ന്ന​തുവ​രെ സു​ര​ക്ഷി​ത​മാ​യ ഒ​രു കെ​ട്ടി​ട​ത്തി​ൽ അ​ഭ​യം തേ​ടു​ക​യും വേ​ണം.

കാ​റ്റി​ൽ മ​റി​ഞ്ഞുവീ​ഴാ​ൻ സാ​ധ്യ​ത​യു​ള്ള വ​സ്തു​ക്ക​ൾ കെ​ട്ടിവ​യ്ക്കു​ക.

ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് കു​ളി​ക്കു​ന്ന​ത്‌ ഒ​ഴി​വാ​ക്കു​ക. ടാ​പ്പു​ക​ളി​ൽനി​ന്ന് വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കു​ക. പൈ​പ്പി​ലൂ​ടെ മി​ന്ന​ൽ മൂ​ല​മു​ള്ള വൈ​ദ്യു​തി സ​ഞ്ച​രി​ച്ചേ​ക്കാം.

ഇ​ടി​മി​ന്ന​ൽ ഉ​ണ്ടാ​കു​മ്പോ​ൾ ജ​ലാ​ശ​യ​ത്തി​ൽ മീ​ൻപി​ടി​ക്കാ​നോ കു​ളി​ക്കാ​നോ ഇ​റ​ങ്ങാ​ൻ പാ​ടി​ല്ല. കാ​ർ​മേ​ഘ​ങ്ങ​ൾ ക​ണ്ട് തു​ട​ങ്ങു​മ്പോ​ൾ ത​ന്നെ മ​ത്സ്യ​ബ​ന്ധ​നം, ബോ​ട്ടിം​ഗ് തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തിവ​യ്ക്ക​ണം.

മി​ന്ന​ലി​ന്‍റെ ആ​ഘാ​ത​ത്താ​ൽ പൊ​ള്ള​ൽ ഏ​ൽ​ക്കു​ക​യോ കാ​ഴ്ച്ച​യോ കേ​ൾ​വി​യോ ന​ഷ്ട​മാ​വു​ക​യോ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ക്കു​ക​യോവ​രെ ചെ​യ്യാം. മി​ന്ന​ലേ​റ്റ ആ​ളി​ന് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കാ​ൻ മ​ടി​ക്ക​രു​ത്‌. മി​ന്ന​ൽ ഏ​റ്റാ​ൽ ആ​ദ്യ മു​പ്പ​ത്‌ സെ​ക്ക​ൻ​ഡ് ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള സു​വ​ർ​ണ നി​മി​ഷ​ങ്ങ​ളാ​ണ്. മി​ന്ന​ലേ​റ്റ ആ​ളി​ന് ഉ​ട​ൻ വൈ​ദ്യസ​ഹാ​യം എ​ത്തി​ക്കു​ക.

 

Latest News

Corehub Up